വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. നവംബറില്‍ വര്‍ധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കി മാത്രമേ ഈ വര്‍ഷം നിരക്കുകള്‍ വര്‍ധിക്കുകയുള്ളൂവെന്ന് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സി പി.ടി.ഐ യോട് പറഞ്ഞു.
പ്രതിമാസ സേവനങ്ങള്‍ക്ക് നിശ്ചയിച്ച 99 രൂപയെന്ന മിനിമം നിരക്ക് 4 ജി സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ലെന്ന് വോഡഫോണ്‍ ഐഡിയ എം.ഡിയും സി.ഇ.ഓ യുമായ രവീന്ദര്‍ ടക്കര്‍ പറഞ്ഞു.
നിരക്ക് വര്‍ധനയെത്തുടര്‍ന്ന് കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 26.98 കോടിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 24.72 ആയി കുറഞ്ഞിരുന്നു. 4,532.1 കോടി രൂപയുടെ നഷ്ടമാണ് ഈ കാലയളവില്‍ കമ്പനിക്കുണ്ടായത്.
Article Categories:
Business