വിവാദമായ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തുടര്‍നടപടികള്‍ക്കും തുടക്കമിട്ട് റവന്യൂ വകുപ്പ്. ഒന്നര മാസംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഇതിനായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നാല്‍പ്പത്തിയൊന്ന് പേരടങ്ങുന്ന റവന്യൂ സംഘത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിയമിച്ചു.
ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി വിതരണം ചെയ്ത 530 രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദ് ചെയ്ത് പകരം പട്ടയങ്ങള്‍ നല്കുന്ന നടപടികള്‍ക്കാണ് റവന്യൂ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. മാര്‍ച്ച് ആദ്യ വാരം ഹിയറിംഗ് നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.