അര്‍ച്ചന 31 നോട്ട് ഔട്ട് തിയറ്ററുകളിലേക്ക്, നന്ദി പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

February 12, 2022
253
Views

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രം ‘അര്‍ച്ചന 31 നോട്ട് ഔട്ട്’തിയറ്ററുകളിലേക്ക് എത്തുകയാണ്. ഐശ്വര്യ ലക്ഷ്മി ചിത്രം നാളെയാണ് തിയറ്ററുകളിലേക്ക് എത്തുക. ‘അര്‍ച്ചന 31 നോട്ട് ഔട്ടി’ന്റെ ഫോട്ടോകളും ട്രെയിലറുമൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും വേണമെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.

നാളെ ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളുമുണ്ടായിരിക്കണം. ‘അര്‍ച്ചന 31 നോട്ട് ഔട്ടി’ലെ അഭിനേതാക്കളെയും ക്ര്യൂവിനെയും ഓര്‍ക്കുന്നു. എന്നെ പിന്തുണച്ചതിന് എല്ലാവര്‍ക്കും നന്ദി. ഈ സിനിമ ഇതുവരെ എനിക്ക് നല്‍കിയ എല്ലാത്തിനും ഞാന്‍ എന്നേക്കും കടപ്പെട്ടിരിക്കുമെന്നും റിവ്യുവിനായി കാത്തിരിക്കുന്നുവെന്നും ഐശ്വര്യ ലക്ഷ്മി എഴുതിയിരിക്കുന്നു.

‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ഐശ്വര്യ ലക്ഷ്മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷബീര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഇന്ദ്രന്‍സാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്.

സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പാലക്കാടായിരുന്നു ചിത്രീകരണം.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *