ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി

September 26, 2023
33
Views

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജേശ്വര റാവുവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി.

ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജേശ്വര റാവുവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി. ഒക്ടോബര്‍ പത്ത് മുതലാണ് കാലാവധി നിലവില്‍ വരിക.

തീരുമാനത്തിന് കാബിനറ്റിന്‍റെ അപ്പോയിൻമെന്‍റ് കമ്മിറ്റി (എ.സി.സി) അംഗീകാരം നല്‍കി. 2024 ഒക്ടോബര്‍ 9 വരെയാണ് പുതിയ കാലാവധി.

62 കാരനായ എം. രാജേശ്വര റാവുവിനെ 2020 ഒക്ടോബര്‍ എട്ടു മുതലാണ് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. 1984 മുതല്‍ അദ്ദേഹം ആര്‍.ബി.ഐയിലുണ്ട്.

2016 മുതല്‍ ആര്‍.ബി.ഐയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. അതിന് മുമ്ബ് ആര്‍.ബി.ഐയിലെ ഫിനാൻഷ്യല്‍ മാര്‍ക്കറ്റ്സ് ഓപറേഷൻസ് ഡിപാര്‍ട്മെന്‍റില്‍ ജനറല്‍ മാനേജറായിരുന്നു.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *