കൂത്താട്ടുകുളത്ത് അയല്‍വാസിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

September 26, 2023
42
Views

എറണാകുളം കൂത്താട്ടുകുളത്ത് അയല്‍വാസിയെ വീട്ടില്‍ കയറികുത്തി കൊന്നു.

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അയല്‍വാസിയെ വീട്ടില്‍ കയറികുത്തി കൊന്നു. പിറവം തിരുമാറാടി കാക്കൂര്‍ കോളനിയില്‍ സോണിയാണ് കൊല്ലപ്പെട്ടത്.

പ്രതിയായ മഹേഷിനെ കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകുന്നേരം ഏഴരയോടെ സോണിയുടെ വീട്ടിലെത്തിയ മഹേഷ് സോണിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തി വാതിലടച്ചിരുന്ന മഹേഷിനെ പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നേരത്തെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നും തുടര്‍ന്നാണ് രാത്രിയോടെ വീട്ടിലെത്തി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *