ആർസിസിയിൽ എത്തേണ്ട രോ​ഗികൾക്ക് കെഎസ്ആർടിസിയിൽ ഇനി മുതൽ സൗജന്യ യാത്ര

October 31, 2021
125
Views

തിരുവനന്തപുരം : ആർ സി സി യിലേക്കുള്ള .ഇരുപതിനായിരം യാത്രക്കാർക്ക് നിംസ് മെഡിസിറ്റിയുടേയും , കനിവിന്റേയും സഹകരണത്തോടെ ഇനി കെ എസ്‌ ആർ ടി സി ബസിൽസൗജന്യ യാത്ര നൽകും.

ആർസിസിയിൽ എത്തുന്ന രോ​ഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യുന്നതിനായി തിരുവനന്തപുരം കെഎസ്ആർടിസി ആരംഭിച്ച സർക്കുലർ സർവ്വീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു.

ആർ.സി.സി. ഡയറക്ടർ ഡോ. രേഖാ.എസ്. നായർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ആർസിസിയിലേയും, കെഎസ്ആർടിസിയിലെയും ഉന്നത ഉദ്യോ​ഗസ്ഥർ പങ്കെടുത്തു.
ആർ.സി.സിയിൽ നിന്നും പുറപ്പെടുന്ന ബസ് മെഡി: കോളേജ് ബസ് സ്റ്റാൻഡ്, ചാലക്കുഴി. പട്ടം എൽഐസി, കേശവദാസപുരം , ഉള്ളൂർ മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുകയും, മറ്റൊരു സർവ്വീസ് ആർസിസിയിൽ നിന്നും പുറപ്പെട്ട് മെഡി: കോളേജ്, വൈദ്യുതിഭവൻ, പട്ടം എൽഐസി, ചാലക്കുഴി, മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ ബസുകളിലെ യാത്രാ നിരക്ക് 10 രൂപമാത്രമാണ്. എന്നാൽ ഈ സർവ്വീസിലെ പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് നിംസ് മെഡിസിറ്റിയും, മറ്റൊരു പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് ആർസിസിയിലെ തന്നെ കനിവ് എന്ന സംഘടനയുമാണ് സ്പോൺസർ ചെയ്യ്തിരിക്കുന്നത്…

ksrtc

rcc

circularservice

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *