ദിവസവും ഷോപ്പിംഗിന് പോകുന്നവരാണോ നിങ്ങള്‍ ? അല്ലെന്നാകും ഭൂരിഭാഗം പേരുടെയും മറുപടി. പക്ഷേ, ദുബായ് സ്വദേശിനിയായ സൗദി എന്ന യുവതിയോട് ചോദിച്ചാല്‍ അതെ എന്നാകും ഉത്തരം.
ദുബായ് : ദിവസവും ഷോപ്പിംഗിന് പോകുന്നവരാണോ നിങ്ങള്‍ ? അല്ലെന്നാകും ഭൂരിഭാഗം പേരുടെയും മറുപടി. പക്ഷേ, ദുബായ് സ്വദേശിനിയായ സൗദി എന്ന യുവതിയോട് ചോദിച്ചാല്‍ അതെ എന്നാകും ഉത്തരം.
ദിവസവും ഷോപ്പിംഗ് നടത്തുകയാണ് സൗദിയുടെ ഹോബി. തീര്‍ന്നില്ല, ദിവസവും കുറഞ്ഞത് 70 ലക്ഷത്തോളം രൂപയെങ്കിലും സൗദിയ്ക്ക് ഷോപ്പിംഗ് നടത്താൻ വേണം. !
കോടീശ്വരനായ ഭര്‍ത്താവിന്റെ പണം ഷോപ്പിംഗ് നടത്തി ചെലവഴിക്കുന്നതാണ് തന്റെ ജോലിയെന്ന് സൗദി പറയുന്നു. ദുബായില്‍ ബിസിനസുകാരനായ ഭര്‍ത്താവ് ജമാല്‍ ബിൻ നദാക് ആകട്ടെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഷോപ്പിംഗ് നടത്താൻ സൗദിക്ക് അനുവാദവും നല്‍കിയിട്ടുണ്ട്.
ആഡംബര ജീവിതം ഇഷ്ടപ്പെടുന്ന ജമാല്‍ സൗദിക്ക് വില കൂടിയ കാറുകളും മറ്റുമാണ് സമ്മാനമായി നല്‍കാറുള്ളത്. 3,600 പൗണ്ട് മുതല്‍ 72,000 പൗണ്ട് വരെയാണ് സൗദി ഷോപ്പിംഗിനായി സാധാരണ ചെലവഴിക്കുന്ന തുക. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ആഡംബര ബ്രാൻഡുകളെയാണ് വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഡിസൈനര്‍ ബാഗുകള്‍ക്കും മറ്റും സൗദി തിരഞ്ഞെടുക്കുന്നത്. ഇവയുടെ വൻ ശേഖരവുമുണ്ട്.
വിലയേറിയ കാറുകളുടെ ശേഖരവും സൗദിക്കുണ്ട്. തന്റെ ഷോപ്പിംഗിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പോസ്റ്റ് ചെയ്യാനും സൗദി മറക്കാറില്ല. ഷോപ്പിംഗ് കഴിഞ്ഞാല്‍ ആഡംബര വിനോദയാത്രകളാണ് സൗദി ഇഷ്ടപ്പെടുന്ന മറ്റൊന്ന്. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സൗദിക്കുള്ളത്.
യു.കെയിലെ സസക്സില് ജനിച്ച സൗദി ആറാം വയസിലാണ് ദുബായിലെത്തിയത്. ജമാല്‍ സൗദി അറേബ്യ സ്വദേശിയാണ്. ദുബായിലെ ഒരു യൂണിവേഴ്സിറ്റിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ഇരുവരും വിവാഹിതരായത്.