കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച്‌ വഴിയില്‍ ഉപേക്ഷിച്ചു

June 2, 2023
31
Views

താമരശേരിയില്‍ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ബിരുദ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ ഉപേക്ഷിച്ചു.

താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയെയാണ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിലെ ഒൻപതാം വളവില്‍ ഉപേക്ഷിച്ചത്.

കോഴിക്കോട്> താമരശേരിയില്‍ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ബിരുദ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ ഉപേക്ഷിച്ചു.

താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയെയാണ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിലെ ഒൻപതാം വളവില്‍ ഉപേക്ഷിച്ചത്.

പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു.

വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താതിരുന്നതോടെ വീട്ടില്‍ അറിയിക്കുകയും തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *