രാജ്യാന്തരവിപണിയില്‍ റബർ കൂടുതല്‍ മികവിലേക്ക് കുതിക്കുന്നു.
രാജ്യാന്തരവിപണിയില്‍ റബർ കൂടുതല്‍ മികവിലേക്ക് കുതിക്കുന്നു. ടയർ ലോബി വിലയുയർത്താൻ അണിയറനീക്കം തുടങ്ങി. കർഷകർ ചരക്കുനീക്കം നിയന്ത്രിച്ചതു കുരുമുളകിന്‍റെ വിലയിടിവു തടയാൻ ഉപകരിച്ചു.
കാലാവസ്ഥാമാറ്റം രാജ്യാന്തര കാപ്പിയില്‍ തിരുത്തല്‍ സാധ്യത സൃഷ്ടിച്ചു. കൊപ്ര പരുങ്ങലിലാണ്, മില്ലുകാർ എണ്ണ വിറ്റുമാറാനുള്ള തിടുക്കത്തിലും.
അന്താരാഷ്ട്ര തലത്തില്‍ റബർ ശോഭിക്കുമെന്നു വ്യക്തമായതോടെ ടയർ ലോബി വിവിധയിനം ടയറുകളുടെ വില ഉയർത്തുന്ന കാര്യം ചർച്ചചെയ്യാൻ അണിയറ നീക്കം തുടങ്ങി. ഉത്പാദനക്കുറവു കാരണം റബർ ഷീറ്റിനു ക്ഷാമം നേരിടുമെന്നു മനസിലാക്കി സ്വന്തം താത്പര്യം സംരക്ഷിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. തെരഞ്ഞടുപ്പ് മുന്നിലുള്ളതിനാല്‍ അതീവ രഹസ്യചർച്ചകള്‍വഴി വ്യവസായികള്‍ യോജിച്ചുനീങ്ങുന്നു.
കളിച്ച് ടയര്‍ ലോബി
ആഭ്യന്തര റബർവില ഉയർത്താതെ, ഏതാനും ആഴ്ചകളായി തണുപ്പൻ നിലപാടിലാണു ടയർ ലോബി സംസ്ഥാനത്തെ വിപണികളെ സമീപിക്കുന്നത്. വിപണിയില്‍ കിലോഗ്രാമിന് 185-190 രൂപ മറികടക്കുമെന്ന നിലയാണെങ്കിലും റബർ വില ഉയർത്തുംമുന്പേ ടയർ വില എത്ര ശതമാനം വർധിപ്പിക്കണമെന്ന ആലോചനയിലാണിവർ.