കോട്ടയം: ജില്ലയില്‍ ബിജെപിക്കുണ്ടായ വളര്‍ച്ച ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള.
ബിജെപിയോട് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ അടുക്കുന്ന സ്ഥിതിയുണ്ട്. ഇത് തടയാനുളള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നും എസ്‌ആര്‍പി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഇടതുജനാധിപത്യ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ സിപിഎമ്മിന്റെ വരവോടെ സാധിച്ചുവെന്നും, എന്നാല്‍ സിപിഎമ്മില്‍ നിന്ന് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും അകന്നു തന്നെ നില്‍ക്കുകയാണെന്നും എസ്.ആര്‍.പി പറഞ്ഞു.
കോട്ടയം ജില്ലാ സമ്മേളനത്തിലും ചൈനയെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പ്രസംഗമാണ് എസ്‌ആര്‍പി നടത്തിയത്. ചൈനയെ വളയാനും കടന്നാക്രമിക്കാനും രാജ്യാന്തര തലത്തില്‍ അമേരിക്ക രൂപീകരിച്ച സഖ്യത്തില്‍ ഇന്ത്യയും പങ്കു ചേര്‍ന്നിരിക്കുകയാണ്. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാന്‍ ചൈനയ്‌ക്ക് മാത്രമേ കഴിയൂ. ചൈനയുടെ വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണ്.
ഇന്ത്യയില്‍ ചൈനയ്‌ക്കെതിരെയുള്ള എതിര്‍പ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നും എസ്‌ആര്‍പി ആരോപിച്ചു. കൂടാതെ കാശ്മീരില്‍ കേന്ദ്രം മുസ്‌ലിം ഭൂരിപക്ഷം ആക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള പോലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് രാമചന്ദ്രന്‍ പിള്ള നടത്തിയത്