കൊറോണ വ്യാപനം: സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി

January 16, 2022
97
Views

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കി. ടി.പി.ആർ 20ന് മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്കുമാത്രം അനുമതി നൽകും.

കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായാകും പ്രവർത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയിൽ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാർ തീരുമാനിക്കും. ജനങ്ങൾ പ്രവേശിക്കുന്നതും ജീവനക്കാർ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ 11-ന് പുനഃപരിശോധിക്കും.

അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ലേറെ പേർ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങൾ ഉണ്ടെങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ അറിയിച്ചു.

കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *