വന്‍ തീര്‍ത്ഥാടക തിരക്ക് അനുഭവപ്പെടുമ്ബോഴും സന്നിധാനവും ഫൈ്ല ഓവറും ഒഴിഞ്ഞു കിടക്കുന്നതില്‍ ദേവസ്വം അധികൃതര്‍ക്ക് അതൃപ്‌തി.
ശബരിമല: വന്‍ തീര്‍ത്ഥാടക തിരക്ക് അനുഭവപ്പെടുമ്ബോഴും സന്നിധാനവും ഫൈ്ല ഓവറും ഒഴിഞ്ഞു കിടക്കുന്നതില്‍ ദേവസ്വം അധികൃതര്‍ക്ക് അതൃപ്‌തി.
പമ്ബ-സന്നിധാനം ശരണപാതയിലും വലിയ നടപ്പന്തലിലും അടക്കം തീര്‍ഥാടകരുടെ ക്യൂ മണിക്കൂറുകള്‍ നീളുമ്ബോഴും തിരുമുറ്റവും ഫൈ്ല ഓവറും കാലിയായി കിടക്കുകയാണ്. പൂജയ്‌ക്കുവേണ്ടി നടയടയ്‌ക്കുന്ന സമയങ്ങളില്‍ മാത്രമാണു ഫൈ്ല ഓവര്‍ തീര്‍ഥാടകരാല്‍ തിങ്ങിനിറയുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ എല്ലാം തന്നെ ഫൈ്ല ഓവര്‍ ഒഴിഞ്ഞ നിലയിലാണ്.
പടി കയറിയെത്തുന്നവരുടെ കുറവു മൂലം മേലെ തിരുമുറ്റത്ത് തീര്‍ഥാടകരെ കൊടിമരത്തിന്റെ വലതുഭാഗത്ത് കൂടി നടയിലേക്ക് നേരിട്ട് കടത്തിവിടുന്നതും കാണാനാകും. പോലീസ് ഏര്‍പ്പെടുത്തുന്ന അശാസ്‌ത്രീയ നിയന്ത്രണവും പടി കയറ്റുന്നതിലെ താമസവും ആണ് ഫൈ്ല ഓവര്‍ ഒഴിഞ്ഞുകിടക്കുന്നതിന് ഇടയാക്കുന്നത് എന്നാണു ദേവസ്വം അധികൃതര്‍ പറയുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിലും പടി കയറ്റി വിടുന്നതിലും പോലീസുകാരുടെ പരിചയക്കുറവും ക്യൂ നീളാന്‍ ഇടയാക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ദര്‍ശനത്തിനായുള്ള തീര്‍ത്ഥാടക രുടെ നിര ശബരീ പീഠത്തില്‍ എത്തുമ്ബോള്‍ കേന്ദ്ര ദ്രുതകര്‍മ സേനാംഗ ങ്ങളെ പടി കയറ്റാന്‍ നിയോഗിക്കുകയും ഇവരുടെ ശ്രമഫലമായി ക്യൂ യു-ടേണില്‍ എത്തുകയും ചെയ്‌തിരുന്നു. ഇത്തവണ പടികയറ്റം വേഗത്തിലാക്കാന്‍ പോലീസ് നടപടി ഉണ്ടാക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉണ്ട്. ഇതോടെ തീര്‍ഥാടകരുടെനിര മരക്കൂട്ടം വരെ എത്തും. പമ്ബയിലും ഇടത്താവളങ്ങളിലും മണിക്കൂറുകളോളം തീര്‍ത്ഥാടകരെ തടഞ്ഞിടേണ്ടിയും വരുന്നുണ്ട്.
20 മിനിറ്റിന്റെ ഇടവേളകളില്‍ പതിനെട്ടാംപടിക്ക് താഴെക്കൂടി ദേവസ്വം ബോര്‍ഡിന്റെ ട്രാക്‌ടറുകള്‍ കടന്നു പോകുന്നതിനായി തീര്‍ത്ഥാടകരെ തടഞ്ഞു നിര്‍ത്തേണ്ടി വരുന്നതുമാണ് പടി കയറ്റത്തിന് താമസം ഉണ്ടാക്കുന്നത് എന്നതാണ് പോലീസിന്റെ വാദം.
കാര്യങ്ങള്‍ എന്തുതന്നെയായാലും ഇരുവകുപ്പുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ ദുരിതം പേറുന്നത് തീര്‍ഥാടകരാണ്. നാലഞ്ചു ദിവസങ്ങളായി പമ്ബയില്‍നിന്നും സന്നിധാനത്ത് എത്തി ദര്‍ശനം പൂര്‍ത്തിയാക്കാന്‍ 13 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ട അവസ്‌ഥയാണ് പമ്ബയിലും നിലക്കലിലും തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനപ്രദേശങ്ങളില്‍ അടക്കം അപ്രതീക്ഷിതമായി വാഹനങ്ങള്‍ പിടിച്ചിടുന്നത് പതിവായി മാറിയിട്ടുണ്ട്. ഇതും തീര്‍ത്ഥാടകര്‍ക്ക് ഇരട്ടി ദുരിതമാണ് സമ്മാനിക്കുന്നത്.
അരവണ വില്‍പ്പന കൂടി: ശര്‍ക്കര അധികമായി എത്തിക്കാന്‍ നിര്‍ദേശം
ശബരിമല: അരവണ വില്‌പന വര്‍ധിച്ചതോടെ കരാറുകാരനോട് കൂടുതല്‍ ശര്‍ക്കര എത്തിക്കാന്‍ ബോര്‍ഡ് നിര്‍ദേശം. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്‌തമായി അരവണ വില്‍പ്പനയില്‍ ഒരാഴ്‌ചയായി നല്ല വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതോടെ അരവണയുടെ കരുതല്‍ ശേഖരം കൂട്ടേണ്ട സ്‌ഥിതിയാണുള്ളത്. ഇതിന്റെ ഭാഗമായാണു കൂടുതല്‍ ശര്‍ക്കര എത്തിക്കാന്‍ ബോര്‍ഡ് കരാറുകാരനു നിര്‍ദേശം നല്‍കിയത്. ദിനംപ്രതി നാല് ലോഡ് ശര്‍ക്കര ഇപ്പോള്‍ എത്തിക്കുന്നുണ്ട്. അഞ്ചര ലക്ഷം ടിന്‍ അരവണയാണ് സ്‌റ്റോക്കുള്ളത്. 2.70 ലക്ഷം ടിന്‍ അരവണ ദിനംപ്രതി ഉത്‌പാദിപ്പിക്കുന്നുണ്ട്. ഏകദേശം മൂന്നേകാല്‍ ലക്ഷം ടിന്‍ അരവണയാണ് പ്രതിദിനം വിറ്റ് പോകുന്നത്.