മകരജ്യോതി ദര്‍ശനം: തീര്‍ഥാടകര്‍ക്ക്‌ മൂന്നു നേരം ഭക്ഷണം നല്‍കും

January 7, 2024
18
Views

മകരജ്യോതി കാണാന്‍ തമ്ബടിക്കുന്ന തീര്‍ഥാടകര്‍ക്ക്‌ 14 നും 15 നും മൂന്നു നേരവും ആവശ്യമായ ഭക്ഷണം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി തിരുവിതാംകൂര്‍ ദേവസ്വം

ശബരിമല: മകരജ്യോതി കാണാന്‍ തമ്ബടിക്കുന്ന തീര്‍ഥാടകര്‍ക്ക്‌ 14 നും 15 നും മൂന്നു നേരവും ആവശ്യമായ ഭക്ഷണം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്‌.

പ്രശാന്ത്‌ അറിയിച്ചു. നിലവിലുള്ള അന്നദാനത്തിനു പുറമെയാണ്‌ ഇത്‌. ഒരു കോടിയോളം ലഘുഭക്ഷണം വിതരണത്തിനു ശേഖരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

“അരവണ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കും”

ശബരിമല: കരാറുകാരുടെ അനാസ്‌ഥമൂലം ശര്‍ക്കര, അരവണ കണ്ടെയ്‌നര്‍ പ്രതിസന്ധി അടുത്ത തവണ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നു ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്ത്‌. പതിവില്‍നിന്നു വ്യത്യസ്‌തമായി ഈ സാമ്ബത്തിക വര്‍ഷംതന്നെ കരാര്‍ നടപടി ആരംഭിക്കും. തെള്ളിയൂരില്‍ കണ്ടെയ്‌നര്‍ നിര്‍മാണ ഫാക്‌ടറി ആരംഭിക്കുന്നതു സംബന്ധിച്ചു ഗൗരവകരമായ ആലോചന നടക്കുകയാണ്‌. മാസ്‌റ്റര്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *