മുതിര്‍ന്നവര്‍ പ്രതിദിനം 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കരുത്.
മുതിര്‍ന്നവര്‍ പ്രതിദിനം 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കരുത്. എന്നാല്‍ മിക്ക ആളുകളും പതിവായി 9 ഗ്രാം ഉപ്പ് അമിതമായി കഴിക്കുന്നു.
ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും വാസ്കുലര്‍ ഡിമെൻഷ്യ എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഉപ്പ് കഴിക്കുന്നത് തലച്ചോറിലെ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്ന ജീനുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദത്തോട് ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ സ്വഭാവ മാറ്റങ്ങളിലേക്ക് നയിക്കുന്നു.
ഉപ്പ് അമിതമായി കഴിക്കുന്നത് നമ്മുടെ ഹൃദയത്തെയും രക്തധമനികളെയും വൃക്കകളെയും നശിപ്പിക്കും. നമ്മുടെ ഭക്ഷണത്തിലെ ഉയര്‍ന്ന ഉപ്പ് മസ്തിഷ്കം സമ്മര്‍ദ്ദം എന്നിവയെയും ബാധിക്കുന്നു.