പ്രായം കൂടുമ്ബോള്‍ വില്ലനാവും കരള്‍ രോഗം: സ്ത്രീകളില്‍ ലക്ഷണങ്ങള്‍ ഗുരുതരം

September 25, 2023
32
Views

കരള്‍ രോഗം നമ്മുടെ ആരോഗ്യത്തെ എത്രത്തോളം പ്രശ്‌നത്തിലാക്കുന്നുണ്ട് എന്നതിനെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല.

കരള്‍ രോഗം നമ്മുടെ ആരോഗ്യത്തെ എത്രത്തോളം പ്രശ്‌നത്തിലാക്കുന്നുണ്ട് എന്നതിനെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല.

എന്നാല്‍ ചില അവസരങ്ങളില്‍ രോഗാവസ്ഥകള്‍ അല്‍പം കൂടുതല്‍ കഠിനമായി മാറുന്നു. പ്രത്യേകിച്ച്‌ സ്ത്രീകളില്‍ ഉണ്ടാവുന്ന കരള്‍ സംബന്ധമായ രോഗാവസ്ഥകള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

കരള്‍ രോഗങ്ങള്‍ വിവിധ ഘടകങ്ങളുണ്ട്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ സ്ത്രീകളെ കരള്‍ സംബന്ധമായ രോഗാവസ്ഥ അല്‍പം കൂടുതല്‍ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ ജീവിത ശൈലിയിലെ മാറ്റങ്ങളും ജനിതകപരമായ മാറ്റങ്ങളും എല്ലാം അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളില്‍ പലപ്പോഴും രോഗാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പലരും നിസ്സാരമാക്കുന്നു.

പ്രതിരോധ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. സ്വയം രോഗപ്രതിരോധ സംബന്ധമായ കരള്‍ വീക്കവും ഹെപ്പറ്റൈറ്റിസും സ്ത്രീകളില്‍ കൂടുതലായി സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രായമാകുന്നതോടെ ഇത്തരം രോഗാവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

അതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച്‌ നമുക്ക് നോക്കാം.

നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്

മദ്യപിക്കുന്നവരും മദ്യപിക്കാത്തവരും കരള്‍ രോഗത്തിന് അടിമകളായേക്കാം. എന്നാല്‍ മദ്യപിക്കാത്തവരില്‍ ഉണ്ടാവുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് പലപ്പോഴും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. രോഗാതുരമായ പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി, ആരോഗ്യത്തിന് മുന്‍ഗണന നല്‍കാതിരിക്കുക തുടങ്ങിയവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുകയും സ്ത്രീകളില്‍ കരള്‍ രോഗാവസ്ഥയിലേക്ക് നീക്കുകയും ചെയ്യുന്നു.

സ്വയം രോഗപ്രതിരോധ ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം നിങ്ങളുടെ ആരോഗ്യത്തെ തെറ്റായി ആക്രമിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് കരള്‍ തകരാറുകള്‍, ശരീരത്തിന് വീക്കം എന്നീ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച്‌ സ്ത്രീകളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളേയാണ് ഇത്തരം അവസ്ഥകള്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ് അല്‍പം കരുതിയിരിക്കേണ്ട അവസ്ഥയാണ്.

തടയാനുള്ള വഴികള്‍

വൈറല്‍ ഹെപ്പറ്റൈറ്റിസ് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുള്‍പ്പെടെയുള്ള ഹെപ്പറ്റൈറ്റിസ് വൈറസ് കരള്‍ വീക്കത്തിനും രോഗത്തിനും കാരണമാകും. ഇതും കരളിന്റെ അനാരോഗ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്ബോള്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് ഹെപ്പറ്റൈറ്റിസ് ഇ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ്.

ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മദ്യപാനം മൂലം കരള്‍ രോഗം എന്നാല്‍ ചില സ്ത്രീകളില്‍ മദ്യപാനം മൂലം കരള്‍ രോഗം വര്‍ദ്ധിക്കുന്നുണ്ട്. അമിതമായ മദ്യപാനമാണ് ഇത്തരം അവസ്ഥകള്‍ പ്രതിസന്ധിയില്‍ ആക്കുന്നത്. അമിതമായ മദ്യപാനം കരള്‍ തകരാറ്, വീക്കം, സിറോസിസ് എന്നിവയിലേക്ക് നയിക്കുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗം പുരുഷന്മാരിലാണ് കൂടുതല്‍ എങ്കിലും സ്ത്രീകളിലും ഇത്തരം അവസ്ഥകള്‍ അപകടകരമായി മാറുന്നുണ്ട് എന്നതാണ് സത്യം.

ശരീരഘടനയിലും ശാരീരിക പ്രത്യേകതകളിലും ഉള്ള മാറ്റങ്ങളാണ് സ്ത്രീകളെ ഇത്തരത്തില്‍ രോഗത്തിലേക്ക് വേഗത്തില്‍ എത്തിക്കുന്നത്. അഭിവൃദ്ധികള്‍ വരിക്കുവരി അരികിലെത്തും, ഈ ആഴ്ച അശ്വതി-രേവതി നക്ഷത്രഫലം ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കരള്‍ തകരാറുകള്‍ ഇന്‍ട്രാഹെപാറ്റിക് കൊളസ്റ്റാസിസ് ഓഫ് പ്രെഗ്‌നന്‍സി (ഐസിപി), ഹെല്‍പ് സിന്‍ഡ്രോം (ഹീമോലിസിസ്, എലവേറ്റഡ് ലിവര്‍ എന്‍സൈമുകള്‍, കുറഞ്ഞ പ്ലേറ്റ്ലെറ്റ് കൗണ്ട്) എന്നിവ പോലുള്ള അവസ്ഥകള്‍ സ്ത്രീകളില്‍ ഗര്‍ഭധാരണ സമയത്ത് ഉണ്ടാവുന്നു.

ഈ അവസ്ഥയില്‍ നാം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കരള്‍ പ്രവര്‍ത്തന രഹിതമാക്കുകയും അനാരോഗ്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഒരു തരത്തിലും രോഗത്തെ നിസ്സാരവത്കരിക്കരുത്. പ്രൈമറി ബിലിയറി ചോളങ്കൈറ്റിസ് (പിബിസി) കരളിലെ പിത്തരസം കുഴലുകളെ പ്രാഥമികമായി ബാധിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ് പിബിസി.

മധ്യവയസ്‌കരായ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രോഗാവസ്ഥ നിങ്ങളെ ബാധിക്കുന്നത് എപ്രകാരമാണ് എന്നതിനെക്കുറിച്ച്‌ കൃത്യമായി മനസ്സിലാക്കുകയും ആവശ്യത്തിന് പരിഹാരവും ചികിത്സയും എടുക്കുകയും വേണം. ഇത്തരം അവസ്ഥയില്‍ ഒരിക്കലും രോഗത്തെ നിസ്സാരവത്കരിക്കരുത്. അത് ഗുരുതരാവസ്ഥയുണ്ടാക്കും എന്നതാണ് സത്യം.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *