സന്നിധാനത്ത് അയ്യനെ കാണാൻ ഭക്തജന തിരക്ക് ഇന്ന് വെർച്വൽ ക്യൂ ബുക്ക് ചെയ്തത് 85,318 പേർ

December 1, 2023
31
Views

മണ്ഡലകാലം പതിനഞ്ചു  ദിവസം പിന്നിടുമ്പോൾ    അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,610 ഭക്തന്മാര്‍. 7,52, 629 പേരാണ് ഇന്നുവരെ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത്. ഈ വർഷത്തെ ഏറ്റവും വലിയ വെർച്വൽ ക്യൂബുക്കിംഗാണ് വെള്ളിയാഴ്ച നടന്നത്.  ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തത് 85,318 ഭക്തരാണ്. രാവിലെ പതിനൊന്നുവരെ   35,319 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്.
  വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അവ മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ്  എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *