എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ ഇതാണ് മികച്ച സമയം.
എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ ഇതാണ് മികച്ച സമയം. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയ സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുകയാണ്.
ഈ സാഹചര്യത്തില്‍ പലിശ നിരക്ക് മികച്ച നില്‍ക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്തി നിക്ഷേപിക്കുകയാണ് വേണ്ടത്.
എസ്ബിഐയിലെ പ്രത്യേക സ്ഥിര നിക്ഷേപമായ എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം സെപ്റ്റംബര്‍ 30 തിന് കാലാവധി അവസാനിക്കും. പലിശ നിരക്ക് താഴന്നു നില്‍ക്കുമ്ബോള്‍ ബാങ്ക് കാലാവധി ഉയര്‍ത്തുമോ എന്നതില്‍ ഉറപ്പില്ല. അതിനാല്‍ നിക്ഷേപകര്‍ റിസ്കെടുക്കാതെ വേഗം നിക്ഷേപം നടത്തുകയാണ് ഉചിതം.
എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം
എസ്ബിഐ മുതിര്‍ന്ന പൗരന്മാര്‍ക്കായി ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപമാണ് വീകെയര്‍. 2020 തില്‍ കോവിഡ് കാലത്ത് ആരംഭിച്ച നിക്ഷേപം പിന്നീട് തുടരുകയായിരുന്നു. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക നിരക്കാണ് പദ്ധതിയുടെ ആകര്‍ഷണീയത.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണയുള്ള 0.50 ശതമാനം പ്രീമിയത്തോടൊപ്പം 0.50 ശതമാനം അധിക നിരക്കും ലഭിക്കും. റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 1 ശതമാനം അധിക നിരക്ക് ലഭിക്കും. 7.50 ശതമാനമാണ് 5-10 വര്‍ഷ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. സാധാരണ നിക്ഷേപകര്‍ക്ക് 6.50 ശതമാനം പലിശയാണ് ലഭിക്കുക.
പ്രത്യേകതകള്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് വീകെയര്‍ സ്ഥിര നിക്ഷേപത്തില്‍ കാലാവധി തീരുമാനിക്കാൻ സാധിക്കും. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കോ പരമാവധി 10 വര്‍ഷത്തേക്കോ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാം. മുതിര്‍ന്ന പൗരന്മാരുടെ ദീര്‍ഘകാല നിക്ഷേപം ഇത് ഉറപ്പിക്കുന്നു. അതേസമയം നിക്ഷേപം യാതൊരു നികുതി ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്. പലിശ നികുതി ബാധകമാകും. ഇതോടൊപ്പം 80സി ആനുകൂല്യം ലഭിക്കുകയുമില്ല.
എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍
2 കോടിക്ക് താഴെയുള്ള 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം പലിശയും ലഭിക്കും. 7- 45 ദിവസത്തേക്ക് 3 ശതമാനമാണ് റെഗുലര്‍ നിക്ഷേപകര്‍ക്കുള്ള പലിശ നിരക്ക്. 46 ദിവസം മുതല്‍ 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും. 210 ദിവസത്തേക്ക് 5.25 ശതമാനം പലിശ നേടാം.
1 വര്‍ഷത്തില്‍ കുറവുള്ള സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനം പലിശയാണ് എസ്ബിഐയില്‍ നിന്ന് ലഭിക്കുക. 2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശയും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. 3 മുതല്‍ 5 വര്‍ഷത്തില്‍ താഴെ 6.50 ശതമാനം പലിശ ലഭിക്കും.
ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്നത് അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 15 ന് അവതരിപ്പിച്ച പ്രത്യേക കാലായളവുള്ള സ്ഥിര നിക്ഷേപമാണ് എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം. 400 ദിവസത്തേക്കാണ് ബാങ്ക് അമൃത് കലാശ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.
ഈ പ്രത്യേക സ്ഥിര നിക്ഷേപത്തില്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.10 ശതമാനം പലിശ ലഭിക്കും. 2023 ഡിസംബര്‍ വരെയാണ് ഈ നിക്ഷേപത്തിന്റെ കാലാവധി.