സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രിംകോടതി. മെറിറ്റ് സീറ്റിലേക്ക് 45000വും, മാനേജ്‌മെന്റ് സീറ്റിൽ 60000വും ഈടാക്കാമെന്ന് കോടതി അറിയിച്ചു.
കൊവിഡ് സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.