സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി; കോളേജുകൾ ഏഴാം തിയതി മുതൽ തുറക്കും

February 4, 2022
72
Views

തിരുവനന്തപുരം: കൊറോണ മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൊറോണ വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. കൊറോണ രൂക്ഷത കുറയാത്തതിനെ തുടർന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കൊറോണ അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *