സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മത്സ്യബന്ധനം; ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

December 30, 2023
19
Views

സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തവെ പശ്ചിമബംഗാളിലെ സുന്ദര്‍ബനില്‍ ആറ് ബംഗ്ലാദേശ് മത്സ്യ തൊഴിലാളികള്‍ പിടിയില്‍.

കൊല്‍ക്കത്ത: സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തവെ പശ്ചിമബംഗാളിലെ സുന്ദര്‍ബനില്‍ ആറ് ബംഗ്ലാദേശ് മത്സ്യ തൊഴിലാളികള്‍ പിടിയില്‍.

ഇവരുടെ മത്സ്യബന്ധന ബോട്ടും അധികാരികള്‍ പിടിച്ചെടുത്തു. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ മത്സ്യത്തൊഴിലാളികളെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

ബംഗ്ലാദേശിലെ ബഖര്‍ഹട്ട് ജില്ലയില്‍ നിന്നുള്ള ആറ് മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിച്ച്‌ സുന്ദര്‍ബനിനടുത്തുള്ള ബാഗ്മാര പ്രദേശത്ത് എത്തുകയായിരുന്നു. പട്രോളിംഗിന്റെ സമയത്താണ് വനമേഖലയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സംശയം തോന്നിയ ഇവരെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതിനാല്‍ മത്സ്യബന്ധനത്തിന് മാത്രമായി വന്നതാകാൻ ഇടയില്ലെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യയിലെത്തിയ ഇവരുടെ വരവിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *