കിളിമാനൂരില്‍ സൂര്യാഘാതം ഏറ്റ് യുവാവ് മരിച്ച സംഭവം; യുവാവിന്റെ മരണത്തില്‍ ദുരൂഹത

February 14, 2024
15
Views

തിരുവനന്തപുരം കിളിമാനൂരില്‍ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ പൊലീസില്‍ പരാതി നല്‍കി ബന്ധുകള്‍.


തിരുവനന്തപുരം കിളിമാനൂരില്‍ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ പൊലീസില്‍ പരാതി നല്‍കി ബന്ധുകള്‍.

മരിക്കുന്നതിന് മുമ്ബ് സുരേഷിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംശയമെന്നും ബന്ധുക്കളുടെ പരാതി. ഒരാഴ്ച മുമ്ബ് അടൂരില്‍ ജോലിക്ക് പോയ സുരേഷ് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ജോലി ചെയ്ത പണവും ബാഗും വസ്ത്രവും മൊബൈല്‍ ഫോണും കണ്ടെത്താനായില്ല.

ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരെ നാട്ടുകാരില്‍ ചിലർ തടഞ്ഞു. സൂര്യതാപം ഏറ്റ് നിർജലീകരണം സംഭവിച്ചാണ് സുരേഷിൻ്റെ മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരാതിയില്‍ കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *