തെക്കേഇന്ത്യയിലെ പ്രശസ്തമായ തിരുപ്പതി തിരുമല ദേവസ്ഥാനം ദർശിക്കുന്നവർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകള്‍ പുറത്തിറക്കുമെന്ന് അധികൃതർ.
300 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. ജൂലൈ മാസത്തെ ദർശനത്തിനുള്ള ടിക്കറ്റുകള്‍ ആണ് പുറത്തിറക്കുന്നത്.
കല്യാണം, അരിജിത ബ്രഹ്മോത്സവം, സഹസ്ര ദീപാലങ്കര സേവ തുടങ്ങി ചടങ്ങുകള്‍ക്ക് ഈ പ്രവേശന പാസ് ഉപയോഗിക്കാവുന്നതാണ്. അംഗപ്രദക്ഷിണത്തിനുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ജൂലൈ മാസത്തെ താമസസ്ഥലങ്ങള്‍ക്കുള്ള ബുക്കിംഗും ആരംഭിച്ചു. പ്രതിദിനം മൂന്ന് പൂജകളാണ് ക്ഷേത്രത്തില്‍ നടക്കുന്നത്.
ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്രമാണ് തിരുമല തിരുപ്പതി.ക്ഷേത്ര ട്രസ്റ്റിന്റെ നിക്ഷേപ തുക റെക്കോർഡിലേക്കാണ് കുതിക്കുന്നത്. 1161 കോടി രൂപയാണ് ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപം . കഴിഞ്ഞ 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 12 വർഷമായി തുടർച്ചയായി 500 കോടി രൂപയോ അതില്‍ കൂടുതലോ സ്വരൂപിച്ചിട്ടുള്ള രാജ്യത്തെ ഏക ഹിന്ദു ക്ഷേത്ര ട്രസ്റ്റാണ് ഇത്.
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രം. തിരുപ്പതി ജില്ലയിലുള്ള തിരുമലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് അലിപിരിമേട്, ശ്രീവരിമേട് എന്നിങ്ങനെ രണ്ട് നടപ്പാതകളാണുള്ളത്.