വലക്കു മുന്നില്‍ വന്‍മതിലായി ശ്രീജേഷ്; ഒളിമ്പിക്‌സിലെ മലയാളിത്തിളക്കം

August 5, 2021
247
Views

ടോക്കിയോ: പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തിന് മേല്‍ ഹോക്കിയില്‍ ഒരു മെഡല്‍നേട്ടത്തിന്റെ ആഹ്ലാദപ്പെരുമഴ തിമിര്‍ത്തു പെയ്യുമ്ബോള്‍ മലയാളത്തിന് അഭിമാനിക്കാം. വാനോളം അതിനു മേലെ അഭിമാനിക്കാം. കാരണം ആ മിന്നും നേട്ടത്തിനു പിന്നില്‍ ഒരു മലയാളക്കരുത്തുണ്ട്. വിജയത്തിലേക്ക് വഴി തിരിച്ചു വിട്ട ശ്രീജേഷ് എന്ന ഗോള്‍വല കാവല്‍ക്കാരന്‍ ഒരു മലയാളിയാണ്. കണ്ടു നിന്ന ആരും ഒട്ടും സംശയിക്കാതെ പറയും. ശ്രീജേഷിന്റെ സേവുകള്‍ തന്നെയാണ് നിര്‍ണായകമായത്.

ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യന്‍ ഹോക്കിയുടെ കാവല്‍ക്കാരനാണ് പി ആര്‍ ശ്രീജേഷ്. പരിശീലകന്‍ ഗ്രഹാം റെയ്ഡിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ടീമിന്റെ വന്‍മതിലും, ഊര്‍ജവും’. 2006ലാണ് എറണാകുളംകാരന്‍ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. പിന്നീട് തിരിഞ്ഞുനോക്കിയില്ല. പതിനഞ്ച് വര്‍ഷമായി ഗോള്‍വല കാക്കുന്നു. ലണ്ടന്‍, റിയോ ഒളിമ്ബിക്‌സ് സംഘത്തിലെ ഒന്നാംനമ്ബര്‍ ഗോളിയായി. റിയോയില്‍ ക്വാര്‍ട്ടര്‍വരെ എത്തിയ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യന്‍ ഹോക്കിയുടെ നായകനായ ആദ്യ മലയാളികൂടിയാണ് ഈ മുപ്പത്താറുകാരന്‍. ഇപ്പോഴിതാ ഹോക്കിയില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി എന്ന വിശേഷണം കൂടി സ്വന്തമാക്കിയിരിക്കുന്നു അദ്ദേഹം.

അഭിമാനം..സന്തോഷം…
സ്വര്‍ണത്തേക്കാള്‍ പൊലിമയുണ്ട് ഈ മെഡല്‍ നേട്ടത്തിനെന്ന് അഭിമാനത്തോടെ പറയുന്നു ശ്രീജേഷിന്‍രെ കുടുംബം. സ്വര്‍ണമെന്ന പ്രതീക്ഷയിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയെന്ന് അവര്‍ വാചാലരാവുന്നു.

ആശങ്കകളുടെ മുല്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍ ഏറെയായിരുന്നു കളിയില്‍. അവസാന നിമിഷം വരെ രാജ്യം ശ്വാസമടക്കിപ്പിടച്ച്‌ പ്രാര്‍ത്ഥനയായ നിമിഷങ്ങള്‍. എല്ലാത്തിനുമൊടുവില്‍ 1964ലെ ടോക്കിയോ ഒളിമ്ബിക്‌സില്‍ പൊന്നണിഞ്ഞതിന്റെ ഓര്‍മയില്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം ധ്യാന്‍ചന്ദിന്റെ പിന്‍മുറക്കാര്‍ നഷ്ടപ്രതാപം വീണ്ടെടുത്തിരിക്കുന്നു. ഇനി പാരിസ്..ഒരുകാലത്ത് ഇന്ത്യയുടെത് മാത്രമായിരുന്നു സുവണപ്പതക്കത്തിലേക്കുള്ള യാത്രയാവട്ടെ ഇനിയുള്ള നാലുകള്‍.

Article Categories:
India · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *