മണിപ്പൂരില്‍ നഗ്ന പരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോവരുതെന്ന് സിബിഐയ്ക്കു സുപ്രീം കോടതി നിര്‍ദേശം.
ന്യൂഡല്‍ഹി: മണിപ്പൂരില്‍ നഗ്ന പരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോവരുതെന്ന് സിബിഐയ്ക്കു സുപ്രീം കോടതി നിര്‍ദേശം.
ഇന്ന് ഉച്ചയ്ക്ക് കേസ് കോടതി പരിഗണിക്കാനിരിക്കെ, മൊഴിയെടുക്കല്‍ നിര്‍ത്തിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.
മൊഴി നല്‍കുന്നതിനായി ഇന്നു ഹാജരാവാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ത്രീകളില്‍ ഒരാളുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചത്. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സിബിഐയ്ക്കു നിര്‍ദേശം നല്കാന് കോടതി ആവശ്യപ്പെട്ടു.
കേസ് സിബിഐയ്ക്കു കൈമാറുന്നതിനെ, അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.