തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്കേസ് സുപ്രീക്കോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്കേസ് സുപ്രീക്കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി കെ ബാബു മതചിഹ്നങ്ങളും മറ്റും ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ഉന്നയിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹെെക്കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെതിരെയാണ് കെ.ബാബു സുപ്രീംക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അതാണ് കോടതി ഇന്ന പരിഗണിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.ശബരിമല വിഷയത്തില്‍ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയര്‍ത്തിയായിരുന്നു എം സ്വരാജിന്റെ ഹര്‍ജി.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്ന് എം സ്വരാജ് കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റിയത് സെപ്റ്റംബര്‍ നാലിനാണ്. കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് അപ്പോള്‍ കേസ് മാറ്റിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്.