സുരേഷ് ഗോപി നാളികേര വികസന ബോര്‍ഡ് അംഗം; തെരെഞ്ഞെടുത്തത് എതിരില്ലാതെ

July 31, 2021
169
Views

ന്യൂദല്‍ഹി: നാളികേര വികസന ബോര്‍ഡ് അംഗമായി ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് സുരേഷ് ഗോപിയെ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. ബോര്‍ഡ് ഡയറക്ടര്‍ വി എസ് പി സിങ് ആണ് ഉത്തരവിറക്കിയത്.

കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ് മെമ്ബറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗം സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങള്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്റെ ഈ നിയോഗം ഉപകാരപ്പെടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ ഉത്തരവാദിത്തം ലഭിച്ചതിന്റെ സന്തോഷം ജനങ്ങളുമായി പങ്കുവച്ച്‌ രാജ്യസഭാംഗം സുരേഷ് ഗോപി എം.പി. തന്നെ വിശ്വസിച്ചേല്‍പ്പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിറവേറ്റാന്‍ പരിശ്രമം നടത്തുമെന്നും ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ താരം അറിയിച്ചു.

ദേശീയ നാളികേര വികസന ബോര്‍ഡ് അംഗമായാണ് താരത്തെ ഏകകണ്‌ഠേന തിരഞ്ഞെടുത്തത്. വിഷയത്തില്‍ നിര്‍ദ്ദേശങ്ങളും പരാതികളുമറിയിച്ചവര്‍ക്ക് ‘നമുക്ക് ശരിയാക്കാം’ എന്ന ഉറപ്പും താരം നല്‍കി.

സുരേഷ് ഗോപി എം.പിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:

കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്!

ഇന്ത്യയുടെ Coconut devolopment boardലേക്ക് ഐകകണ്‌ഠേന രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച്‌ ഏല്‍പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ യോഗ്യമായ പരിശ്രമം നടത്തും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *