മഹേഷ് നാരായണന് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ മാലിക് സിനിമയെ ട്രോളി ടി സിദ്ദിഖ് എംഎല്‍എ. ‘മാലിക് സിനിമ കണ്ടു… നന്നായിട്ടുണ്ട്.. മാലിക് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം’ എന്ന കുറിപ്പോടെ ഒരാള്‍ ചുവരിന് വെള്ളപ്പൂശുന്ന ചിത്രമാണ് സിദ്ദിഖ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിനെതിരെ നിരവധി രാഷ്ട്രീയക്കാര്‍ രംഗത്തെത്തിയിരുന്നു. ഇടതുക്ഷത്തെ വെള്ളപൂശുന്നതിനായി എടുത്ത ചിത്രമാണ് മാലിക് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ചിത്രം പ്രേക്ഷക പിന്തുണ പിടിച്ചുപറ്റിയിട്ടുണ്ട്. ബീമപ്പള്ളി വെടിവെയ്പുമായി സിനിമയിലെ പ്രമേയത്തിന് സാമ്യമുണ്ടെന്നാണ് വിമര്‍ശകരുടെ വാദം.
എഴുത്തുകാരന് എന്‍എസ് മാധവന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിരവധി പേര് ചിത്രത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘മാലിക്’ സിനിമ സാങ്കല്പിക സൃഷ്ടി ആണെന്ന് പറഞ്ഞ് അവതരിപ്പിച്ച സംവിധായകന് മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എന്‍.എസ്. മാധവന് രംഗത്തെത്തിയത്. രാഷ്ടീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടുപഠിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ സിനിമയെ സിനിമയായി കാണണമെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.
മാലികിനെതിരെ സംവിധായകന് ഒമര്‍ ലുലു, സാമൂഹിക നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയവര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.