അടുത്ത വര്‍ഷം ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില വീണ്ടും വര്‍ധിക്കും.
മുംബൈ: അടുത്ത വര്‍ഷം ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില വീണ്ടും വര്‍ധിക്കും. ജനുവരി ഒന്നുമുതല്‍ വാണിജ്യ വാഹനങ്ങള്‍ക്കു മൂന്നു ശതമാനം വരെയാണു വില വര്‍ധിക്കുക.
നിര്‍മാണച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വിലവര്‍ധന. യാത്രാ വാഹനങ്ങളുടെ വില അടുത്ത വര്‍ഷം വീണ്ടുമുയരുമെന്ന് ടാറ്റ നേരത്തേ അറിയിച്ചതാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര, ഹോണ്ട, ഒൗഡി തുടങ്ങിയ നിര്‍മാതാക്കളും വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.