കിംഗ്സ് കപ്പിനായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു, മൂന്ന് മലയാളി താരങ്ങള്‍ ടീമില്‍

August 29, 2023
13
Views

2023 സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ തായ്‌ലൻഡിലെ ചിയാങ് മായില്‍ നടക്കുന്ന 49-ാമത് കിംഗ്‌സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ സീനിയര്‍ പുരുഷ ടീം ഹെഡ് കോച്ച്‌ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു.

2023 സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ തായ്‌ലൻഡിലെ ചിയാങ് മായില്‍ നടക്കുന്ന 49-ാമത് കിംഗ്‌സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ സീനിയര്‍ പുരുഷ ടീം ഹെഡ് കോച്ച്‌ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു.

മലയാളി താരങ്ങളായ ആശിഖ് കുരുണിയൻ, സഹല്‍ അബ്ദുല്‍ സമദ്, രാഹുല്‍ കെ പി എന്നിവര്‍ ഇന്ത്യൻ ടീമില്‍ ഇടം നേടി.

സെപ്തംബര്‍ 7-ന് നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യ (99-ാം റാങ്ക്) ഇറാഖിനെയാണ് (70-ാം റാങ്ക്) നേരിടുനന്ത്. അതേ ദിവസം തന്നെ നടക്കുന്ന മറ്റൊരു സെമി ഫൈനലില്‍ ആതിഥേയരായ തായ്‌ലൻഡ് (113-ാം റാങ്ക്) ലെബനനെയും (100-ാം റാങ്ക്) നേരിടും.

സെമി ഫൈനല്‍ വിജയികള്‍ സെപ്തംബര്‍ 10 ന് ഫൈനലില്‍ മത്സരിക്കും, തോല്‍ക്കുന്നവര്‍ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് കളിക്കും. 2019ലെ കിങ്‌സ് കപ്പില്‍ ഇന്ത്യ അവസാനമായി പങ്കെടുത്തപ്പോള്‍ വെങ്കലം നേടിയിരുന്നു.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *