ചരിത്രം പരിശോധിച്ചാല്‍ തൂക്കിലേറ്റപ്പെട്ട ഏക ആന മേരിയാണ്. കേട്ടാല്‍ അത്ഭുതം തോന്നാം.ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ അമേരിക്കയിൽ പ്രസിദ്ധിയാർജിച്ച സർക്കസ് ഷോ ആയിരുന്നു സ്പാർക്ക്സ് വേൾഡ് ഫേമസ് ഷോ. സംഗീതോപകരണങ്ങൾ വായിക്കുന്ന ബേസ് ബോൾ കളിക്കുന്ന ഏഷ്യൻ ആനയായിരുന്നു പ്രധാന ആകർഷണം.അന്ന് വേർജീനിയ എന്ന സ്ഥലത്തു ആയിരുന്നു സർക്കസ് ഷോ . അവിടെ വെച്ച് വാൾട്ടർ എൽഡ്രിഡ്ച് എന്ന് പേരുള്ള ഹോട്ടൽ ജീവനക്കാരൻ ആനകളെ പരചരിക്കാൻ ഉള്ള അപേക്ഷയുമായി സർക്കസ് കമ്പനിയെ സമീപിച്ചു.പരിചയക്കുറവുണ്ടായിട്ടും വാൾട്ടറേ സർക്കസ് കമ്പനി അണ്ടർ കീപ്പർ ആയി നിയമിച്ചു. ആനകളെ കുളിപ്പിക്കൽ ഭക്ഷണം കൊടുക്കൽ തുടങ്ങിയവയായിരുന്നു വാൾട്ടറുടെ ജോലി.
അങ്ങിനെ ഇരിക്കെ വേർജീനയിലെ ഷോകൾ തീർത്ത് അടുത്ത പട്ടണം ആയ ടെന്നീസിയയിലെ കിങ്സ്പോർട്ടിൽ ഷോകൾ നടത്താൻ കമ്പനി എത്തി. അവിടെ സർക്കസ് പ്രേമോഷന്റെ ഭാഗമായി ആനകളെയെല്ലാം തെരുവുകളിൽ പര്യടനം നടത്തിയിരുന്നു. മേരിയെ നിയന്ത്രിച്ചിരുന്നത് വാൾട്ടറായിരുന്നു, അവിടെവെച്ചു വെള്ളം കുടിക്കുവാനുള്ള സ്ഥലത്തേക്ക് വാൾട്ടർ മേരിയെയും കൊണ്ട് പോയി.പോകുന്ന വഴിയരികിൽ ആരോ കഴിച്ചു ബാക്കി ഉപേക്ഷിക്കപ്പെട്ട ഒരു തണ്ണിമത്തൻ മേരിയുടെ കണ്ണിൽ പെടുന്നു.ഒരു വശത്തേക്ക് ചരിഞ്ഞു തുമ്പികൈ നീട്ടി അതെടുക്കുവാൻ ശ്രേമിച്ച മേരിയുടെ പ്രവർത്തി വാൾട്ടറിനു ഇഷ്ടപ്പെട്ടില്ല.
അയാൾ മേരിയെ അതിൽ നിന്നും പിന്തിരിയാൻ ഉപദ്രവിച്ചു.തന്റെ കൈയിൽ ഉള്ള കൂർത്ത കൊളുത്തുള്ള വടികൊണ്ട് മേരിയുടെ ശരീരത്തിൽ കൊളുത്തി വലിച്ചു.മേരി തണ്ണിമത്തൻ എടുക്കാതെ പിന്തിരിയുകയും വേദനകൊണ്ട് നിലവിളിച്ചും കൊണ്ടേ ഇരുന്നു. എന്നിട്ടും അയാൾ മേരിയെ ഉപദ്രവിച്ചു കൊണ്ടേ ഇരുന്നു… പെട്ടന്നുള്ള ദേഷ്യവും വേദനയും സഹിക്കാൻ വയ്യാതെ മേരി തന്റെ മേലെ ഇരിക്കുന്ന അയാളെ തുമ്പികൈ കൊണ്ട് വലിച്ചെടുത്തു നിലത്തടിച്ചു.എന്നിട്ട് കാൽ കൊണ്ട് ചവിട്ടി ഞെരിക്കാൻ ഓങ്ങി.പക്ഷെ അവൾ അത് ചെയ്യ്തില്ല .
തെരുവിലെ ജനങ്ങൾ നോക്കി നിക്കേ ആയിരുന്നു ഈ സംഭവം .വാൾട്ടറുടെ ചലനമറ്റശരീരത്തിന് മുന്നിൽ തലകുനിച്ചു നിന്നു മേരി. ജനങ്ങൾ മൂർച്ഛയുള്ള ആയുധം കൊണ്ട് മേരിയെ എറിഞ്ഞു കൊണ്ടേ ഇരുന്നു.
അവർ വാൾട്ടറുടെ കൊലപാതകിയെ കൊല്ലണം എന്ന് പറഞ്ഞ് കിങ്സ്പോർട്ടിൽ പ്രേക്ഷോപം തുടങ്ങി. കമ്പനി മേരിയെ ചങ്ങലക്കിട്ടു.എന്നിട്ടും ജനങ്ങൾ വെറുതെ ഇരുന്നില്ല.അവർക്ക് മേരിയെ കൊല്ലണം എന്നുള്ള മുറവിളി ആയിരുന്നു. മേരിയെ ഇല്ലാതാക്കുവാൻ കമ്പനി നിർബന്ധിതരാകുന്നു.പതിനായിരകണക്കിന് ഭാരം ഉള്ള മേരിയെ എങ്ങിനെ കൊല്ലും എന്നത് അവർക്കു വല്ലാത്ത തലവേദനയാണ് സൃഷടിച്ചത്.രണ്ടു തീവണ്ടികൾ കൊണ്ട് മുഖാമുഖം കൊണ്ട് ഇടിച്ചു കൊല്ലണോ.. അതൊ രണ്ടു മുൻകാലുകളും ഒരു തീവണ്ടിയിൽ കെട്ടിയും പിൻ കാലുകൾ വേറെ ഒരു തീവണ്ടിയിൽ കെട്ടി എതിർ ദിശകളിൽ തീവണ്ടികളെ പായിച്ചു ജീവനോടെ പിളർത്തി കഷണങ്ങൾ ആക്കിയാലോ..എന്നൊക്കെയുള്ള ആലോചനകൾ നടന്നുകൊണ്ടേ ഇരുന്നു. ഒടുവിൽ കമ്പനി മേരിയെ പരസ്യമായി തെരുവിൽ വെച്ച് തന്നെ തൂക്കിലേറ്റാൻ തീരുമാനിക്കുന്നു.അതിനു വേണ്ടി അവർ റെയിവേ യിൽ നിന്നും കൂറ്റൻ ക്രെയിൻ സംഘടിപ്പിക്കുന്നു. ശിക്ഷ വിധിക്കാൻ ഈ തൂക്കുമരത്തിലേക്കു മേരിയെ കൊണ്ടുവന്നു.ക്രെയിൻ മെല്ലെ ഉയർത്തിയപ്പോള്‍ ഒന്നും അറിയാതെ മേരി ഉയർന്നു പൊങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞു. അവളെ തൂക്കിയ ചങ്ങല പൊട്ടി അത്രയും ഉയരത്തിൽ നിന്നും അവൾ താഴെ വീഴുന്നു… അവളുടെ ഇടുപ്പ് എല്ലു തകരുകയും ചെയ്യുന്നു.വേദനകൊണ്ട് അവൾ നിലവിളിക്കുമ്പോഴും ജനങ്ങൾ ആക്രോഷിച്ചു കൊണ്ടേ ഇരുന്നു.അവർ അടുത്ത ചങ്ങലയുമായി അവളുടെ കഴുത്തിൽ കുരുക്കുണ്ടാക്കുകയും ക്രെയിൻ കൊണ്ട് മെല്ലെ മെല്ലെ ഉയർത്തുകയും ചെയ്ത് കൊണ്ടേ ഇരുന്നു.അവൾ നിശ്ചലമായി..30 മിനുട്ടോളം ആ ക്രെയിനിൽ തൂങ്ങി കിടന്നു.മേരി അവളുടെ ജഡം അടുത്ത് തന്നെ മറവു ചെയ്യുകയുംചെയ്യ്തു. അവർ അതിന് മുകളിൽ കല്ലിൽ കൊത്തിവെച്ച ഒരു വാക്ക് ഉണ്ടായിരുന്നു.അത് കൊലയാളി മേരി എന്നായിരുന്നു.