ലോകത്തിലെ ഏറ്റവും വില കൂടിയ റോസാപ്പൂവ്‌ ; വില 90 കോടി

February 9, 2022
212
Views

ലോകത്തിലെ അപൂർവവും മനോഹരവും ഏറ്റവും വില കൂടിയതുമായ റോസാ പുഷ്പമാണ് ജൂലിയറ്റ്.ലോക പ്രശസ്ത പൂകൃഷിക്കാരനായ ഡേവിഡ് ഓസ്റ്റിനാണ് ജൂലിയറ്റ് റോസ് വികസിപ്പിച്ചെടുത്തത്. നിരവധി റോസാ പൂഷ്പങ്ങളെ മിക്സ് ചെയ്ത് വർഷങ്ങളെടുത്താണ് ഈ അപൂർവ പൂവ് ഓസ്റ്റിൻ വികസിപ്പിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ജൂലിയറ്റ് റോസിനെ ഇപ്പോൾ കാണുന്ന രീതിയിൽ സുന്ദരമായി വികസിപ്പിച്ചെടുക്കാൻ ഓസ്റ്റിൻ 15 വർഷത്തോളം ചെലവഴിച്ചിട്ടുണ്ടത്രേ. ഓസ്റ്റിന്റെ വർഷങ്ങളുടെ പ്രയത്ന ഫലമാണ് ജൂലിയറ്റ് റോസ്.2006 ൽ 90 കോടി രൂപയ്ക്കാണ് ഓസ്റ്റിൻ ഈ മനോഹര പുഷ്പം വിറ്റത്. വിരിയിക്കാൻ ഏറെ ശ്രമകരമാണെന്നതാണ് ജൂലിയറ്റിന്റെ വിലയുടെ മറ്റൊരു കാരണം.ജൂലിയറ്റ് റോസിന്റെ വില പലപ്പോഴും ഏറിയും കുറഞ്ഞുമിരിക്കാറുണ്ട്. നേരത്തേ 26 കോടി രൂപയാണ് ഈ പൂവിന്റെ വിലയായി റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ പിന്നീട് ഇതിന്റെ വില 112 കോടി വരെ എത്തിയെന്നും പറയുന്നു.

Article Categories:
Business News · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *