2022 ലെ കേന്ദ്ര ബജറ്റ് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2022-23 സാമ്പത്തിക നയ പ്രസ്താവനയും രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ബജറ്റും ധനനയ പ്രസ്താവനയും അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഉപരിസഭ ഫെബ്രുവരി രണ്ടിലേക്ക് മാറ്റിവച്ചു. ബജറ്റ് അവതരണത്തിന് ശേഷം ലോവർ ഹൗസും നാളത്തേക്ക് പിരിഞ്ഞു.
കൊവിഡ് പ്രത്യാഘാതങ്ങൾ ബാധിച്ചവരോടുള്ള സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടാണ് സീതാരാമൻ 2022 ലെ ബജറ്റ് അവതരണം ആരംഭിച്ചത്. നടപ്പുവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.2 ശതമാനമായിരിക്കുമെന്നും സമ്പദ് വ്യവസ്ഥകളിൽ ഉയർന്ന വളർച്ച കൈവരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2022-23 ലെ യൂണിയൻ ബജറ്റ് അടുത്ത 25 വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പാകാനും ബ്ലൂപ്രിന്റ് നൽകാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2022-23 ബജറ്റിന് അംഗീകാരം നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാവിലെ സീതാരാമൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും അവർക്കൊപ്പമുണ്ടായിരുന്നു. ബജറ്റ് പേപ്പർലെസ് ഫോർമാറ്റിലാണ് അവതരിപ്പിച്ചത്. പരമ്പരാഗത രീതികൾക്ക് പകരം ഒരു ടാബിലൂടെയാണ് സീതാരാമൻ പാർലമെന്റിൽ ബജറ്റ് വായിച്ചത്.കേന്ദ്ര ബജറ്റും ധനകാര്യ ബില്ലും രാജ്യസഭയിൽ അവതരിപ്പിച്ചു