പൂട്ടിക്കിടന്ന വീട്ടിൽ മോഷണം, അവിടെത്തന്നെ താമസവും

November 2, 2023
31
Views

ഇലവുംതിട്ട: നിർമാണം നടക്കുന്ന വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ അടക്കം മോഷ്ടിച്ച കേസിൽ ആറംഗ സംഘം അറസ്റ്റിൽ. രാമൻചിറ പടിഞ്ഞാറ്റിൻകര സായൂജ് (22), വള്ളിക്കോട് നിന്നും അമ്പലക്കടവിൽ വാടകയ്ക്ക് താമസിക്കുന്ന ജിബിൻ കെ. ജോയി (21), നല്ലാനിക്കുന്ന് കോടൻകാലായിൽ എ.എസ്. വിഷ്ണു (24), മുട്ടത്തുകോണം പുല്ലാമല തടത്തുവിളയിൽ ദീപക് ജോയി(22), ഓമല്ലൂർ മാത്തൂർ മൈലനിൽക്കുന്നതിൽ പ്രീത് തമ്പി (25), കലഞ്ഞൂർ പാടം തേജസ് ഭവനിൽ അപ്പുവെന്ന് വിളിക്കുന്ന അഭിരാജ് എന്നിവരാണ് പിടിയിലായത്.

പകൽസമയത്ത് കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടുവച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട നല്ലാനിക്കുന്ന്, മാത്തൂർ, പ്രക്കാനം രാമൻചിറ, പന്നിക്കുഴി, അമ്പലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ആളില്ലാത്ത വീടുകളിലാണ് ഇവർ മോഷണം നടത്തിയത്.

പകൽസമയത്ത് കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടുവച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട നല്ലാനിക്കുന്ന്, മാത്തൂർ, പ്രക്കാനം രാമൻചിറ, പന്നിക്കുഴി, അമ്പലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ആളില്ലാത്ത വീടുകളിലാണ് ഇവർ മോഷണം നടത്തിയത്.
രാമൻചിറയ്ക്ക് സമീപം ചക്കാലമണ്ണിൽ ആനി ഏബ്രഹാമിന്റെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിൽ മോഷണം നടന്നു. ടി.വിയും പുതിയ വീടിനു വേണ്ടി കരുതി വച്ചിരുന്ന വയറിങ് സാമഗ്രികൾ ഉൾപ്പെടെ 55000 രൂപയുടെ സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. ആനി ഏതാനും ദിവസം വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് രാത്രി മഴ സമയത്ത് മോഷ്ടാക്കൾ അടുക്കളയോട് ചേർന്ന മുറിയുടെ മച്ച് ചതുരത്തിൽ മുറിച്ചു മാറ്റി ഉള്ളിൽ കടന്ന് സാധനങ്ങൾ മോഷ്ടിച്ചത്. അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് അയൽക്കാർ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരങ്ങൾ മനസിലായത്. പ്രതികൾ മിക്കവരും ചുറ്റുവട്ടത്ത് തന്നെയുള്ളവരാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. നല്ലാനിക്കുന്ന് വൈ.എം.സി.എ പടി, ഊന്നുകൽ എന്നിവിടങ്ങളിൽ പ്രതികൾ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. പോലീസ് ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *