പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിനായി കഴിക്കാം ഈ പഴങ്ങള്‍

February 1, 2022
79
Views

സുന്ദരമായ പല്ല് എല്ലാവരുടെയും സ്വപ്‌നമാണ്.അതിന് വേണ്ടി എത്ര രൂപ മുടക്കാനും ഇന്നത്തെ തലമുറ തയ്യാറാണ് എന്നാല്‍ മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടയ്ക്കിടെ പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്‌നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് പലരേയും അലട്ടുന്നത്.പല്ലിന്റെ സൗന്ദര്യത്തിന് വേണ്ടി ഭക്ഷണവും പ്രധാന ഘടകമാണ്

ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ചില പഴവര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം…

സ്‌ട്രോബെറിയില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുന്നു. വായ്ക്കുള്ളിലെ ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കുന്ന നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഉമിനീര്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മാലിക് ആസിഡും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഈ ഉമിനീര്‍ പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ വൃത്തിയാക്കാനും വായ് നാറ്റത്തെ ചെറുക്കാനും സഹായിക്കും.

വാഴപ്പഴത്തില്‍ നാരുകള്‍, വിറ്റാമിന്‍ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബ്രഷ് ചെയ്യുന്നതിന് മുമ്പ് വാഴപ്പഴത്തിന്റെ തൊലി ഏകദേശം രണ്ട് മിനുട്ട് പല്ലില്‍ തേയ്ക്കുക. ഇത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും.

ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വായില്‍ കൂടുതല്‍ ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ ഇടയാക്കും. ഇത് പല്ലുകള്‍ സ്വാഭാവികമായി വൃത്തിയാക്കുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *