ആനയുടെ പാൽ കുടിക്കാൻ ശ്രമിക്കുന്ന മൂന്നു വയസുകാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്. ഗുവാഹത്തിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഹർഷിത എന്ന മൂന്നു വയസുകാരിയാണ് ആനയുടെ പാൽ കുടിക്കാൻ ശ്രമം നടത്തുന്നത്.
അതേസമയം, കുട്ടിയുടെ ഇഷ്ടാനുസരണം ആനയും നിന്നു കൊടുക്കുന്നുണ്ട്. ഹർഷിത തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ 54 വയസ്സുള്ള പിടിയാനയിൽ നിന്നാണ് പാൽ കുടിക്കുന്നത്. ഹർഷിതയുടെ മുത്തച്ഛൻ നാഗാലാൻഡിൽ നിന്ന് കൊണ്ടു വന്നതാണ് ബിനു എന്ന് പേരുള്ള ഈ ആനയെ. ഹർഷിത കൂടുതൽ സമയം ചിലവഴിക്കുന്നത് ബിനുവിന്റെ ഒപ്പം തന്നെയാണ്.
ആനയുടെ പാൽ കുടിക്കാൻ ശ്രമിക്കുന്ന മൂന്നു വയസുകാരി;വൈറലായി വീഡിയോ
February 2, 2022