സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയേുാ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
റീമേക്ക് ചെയ്യാനുള്ള റൈറ്റ്സ് ഹര്‍മാന്‍ ബാജ്വ സ്വന്തമാക്കിയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഹര്മന് ബജ്വയും വിക്കി ബാഹ്രിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 2022 ന്റെ പകുതിയോടെ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കാനായി രണ്ട് പ്രമുഖ താരങ്ങളെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഐശ്വര്യ രാജേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്. കണ്ണന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുര്ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ്.