ഭാരത് ഗൗരവ് ട്രെയിന്‍; പുതിയ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ;

May 11, 2023
22
Views

വേനലവധി ആഘോഷമാക്കാന്‍ മലയാളികള്‍ക്ക് ഒരു ടൂര്‍ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ

വേനലവധി ആഘോഷമാക്കാന്‍ മലയാളികള്‍ക്ക് ഒരു ടൂര്‍ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ചുരുങ്ങിയ ചിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്താന്‍ ‘ഭാരത് ഗൗരവ് ടൂറിസം ടൂര്‍’പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന ഐആര്‍സിടിസി.

മേയ് 19 -ന് കേരളത്തില്‍ നിന്ന് യാത്രതിരിച്ച്‌ ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തിയുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ മെയ്30- ന് തിരിച്ചെത്തുന്ന തരത്തിലാണ് ഈ ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വേ ഭാരത് ഗൗരവ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്.

കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് തിരികെ എത്തുന്നത്. എസി 3 ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ന്ന ട്രെയിനില്‍ ആകെ 750 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് 544 യാത്രക്കാര്‍ കംഫര്‍ട്ട് ക്ലാസ്സ് 206 യാത്രക്കാര്‍ക്കും യാത്ര ചെയ്യാനാകും.യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍,സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാവുന്നതാണ്. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാവുന്നതുമാണ്.

പതിനൊന്ന് രാത്രിയും പതിനൊന്ന് പകലുകളും നീണ്ടു നില്‍ക്കുന്നതാണ് യാത്ര. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.നോണ്‍ എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 22,900/ രൂപയും തേര്‍ഡ് എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 36,050/ രൂപയുമാണ്. ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച്‌ സ്ലീപ്പര്‍ ക്ലാസിലോ 3 എസിയിലോ ട്രെയിന്‍ യാത്ര, എ.സി അല്ലെങ്കില്‍ നോണ്‍ എ.സി വാഹനങ്ങളില്‍ യാത്ര ചെയ്യാം. യാത്രാ ഇന്‍ഷ്വറന്‍സ്.കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും IRCTC വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *