ആസിഡ് കുടിച്ച്‌ നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മൂത്തമകളും മരണത്തിന് കീഴടങ്ങി

November 9, 2021
176
Views

കോട്ടയം ബ്രഹ്‌മമംഗലത്ത് ആസിഡ് കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യ സീന, മകള്‍ സൂര്യ എന്നിവരാണ് മരിച്ചത്.

സുകുമാരനും മറ്റൊരു മകളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോവിഡിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടന്നത്. ഇളയമകള്‍ സുവര്‍ണ്ണ അയല്‍പ്പക്കത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാലുപേരെയും ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ഭാര്യ സീന യാത്രമധ്യേ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ മൂത്തമകള്‍ സൂര്യയും മരണത്തിന് കീഴടങ്ങി.

സുകുമാരനും ഇളയമകള്‍ സുവര്‍ണ്ണയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാല് പേരും ഒന്നിച്ച്‌ ആസിഡ് കുടിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് നിഗമനം.

മൂത്തമകള്‍ സൂര്യയുടെ വിവാഹം ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. കുടുംബത്തിന് സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നതായും സൂചനയുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *