നി​യ​മം ലം​ഘി​ച്ചു പണിത ര​ണ്ട് 40 നി​ല ഫ്ലാ​റ്റ് പൊ​ളി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​രവ്

September 1, 2021
341
Views

ഉത്തര്‍പ്രദേശിലെ നോയിഡയിലെ രണ്ട് 40 നില കെട്ടിടങ്ങള്‍ പൊളിച്ച്‌ കളയാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. റിയല്‍ എസ്‌റ്റേറ്റ് കമ്ബനിയായ സൂപ്പര്‍ടെക്ക് നിര്‍മിച്ച 900 ഫ്‌ളാറ്റുകള്‍ വരുന്ന രണ്ട് 40 നില ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ച്‌ കളയാന്‍ കോടതി ഉത്തരവിട്ടത്.

നിര്‍മാണ നിയമം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന 2014 ലെ അലഹബാദ് ഹൈക്കോടതിയെ വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി വന്നത്.ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷീ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

രണ്ട് മാസത്തിനകം ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞ കോടതി, മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടികള്‍ക്കുള്ള പണം നല്‍കണമെന്നും സൂപ്പര്‍ടെക്കിനോട് ഉത്തരവിട്ടു. അതേസമയം, കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് സൂപ്പര്‍ടെക്ക് ഉടമകള്‍ വ്യക്തമാക്കി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *