‘പിണക്കങ്ങൾ ഉണ്ടാകുമ്പോൾ ഇണക്കത്തിന്റെ ശക്തി കൂടും’; ഉമ്മൻചാണ്ടിയെ കണ്ട് സതീശൻ

September 5, 2021
372
Views

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള കലഹം തുടരവേ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ ഉമ്മന്‍ ചാണ്ടി. ആദ്യം കോണ്‍ഗ്രസെന്നും രണ്ടാമത് മാത്രമാണ് ഗ്രൂപ്പെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു . എല്ലാ പ്രശ്‍നങ്ങളും പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.

പുതുപ്പള്ളിയിലെ വീട്ടില്‍ വെച്ച്‌ ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം അറിയിച്ചത്. ചര്‍ച്ചകള്‍ തുടരും എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ഇതിന്‍റെ ആദ്യപടിയായാണ് ഉമ്മന്‍ ചാണ്ടിയെ കണ്ടത്. രമേശ് ചെന്നിത്തലയേയും കാണുമെന്നും സതീശന്‍ വ്യക്തമാക്കി. മുതിര്‍ന്നവര്‍ക്ക് പ്രയാസമുണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.

Article Tags:
Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *