യുണൈറ്റഡ് നേഷന്‍സ്: അഫ്ഗാനിസ്ഥാനെ ഭീകരരില്‍ നിന്ന് രക്ഷിക്കാന്‍ രാജ്യാന്തരസമൂഹം യോജിച്ച് സാധ്യമായ എല്ലാ വഴികളും തേടണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കുമേല്‍ താലിബാന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായുള്ള റിപോര്‍ട്ടുകള്‍ ഭീതിപ്പെടുത്തുന്നതാണ്. മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി ഭീതിജനകവും ഹൃദയഭേദകവുമാണെന്നും യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
നിലവില്‍ യുഎന്നിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തകര്‍ രാജ്യത്തെ ജനങ്ങളെ സഹായിക്കാനായി തുടരുകയാണ് അദ്ദേഹം വെളിപ്പെടുത്തി.