ചെറിയ പണമിടപാടുകള്‍ സുഗമമാക്കാൻ പുതിയ പ്രഖ്യാപനവുമായി റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ എത്തിരിക്കുകയാണ്.
ഇപ്പോള്‍ കയ്യില്‍ പണം കൊണ്ട് നടക്കുന്നവര്‍ ചുരുക്കമാണ്. പുതിയ തലമുറ യുപിഐ പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരാണ്.
ചെറിയ പണമിടപാടുകള്‍ സുഗമമാക്കാൻ പുതിയ പ്രഖ്യാപനവുമായി റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ എത്തിരിക്കുകയാണ്. ഇനി പിൻ നമ്ബര്‍ കൊടുക്കാതെ 200 രൂപയില്‍ നിന്നും 500 രൂപ വരെ യുപിഐ ലൈറ്റ് വഴി പണമിടപാട് നടത്താൻ കഴിയുന്നതാണ്. 2022 സെപ്റ്റംബറില്‍ നാഷണല്‍ കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയും ആര്‍ബിഐയും അവതരിപ്പിച്ച യഥാര്‍ത്ഥ യുപിഐ പണമിടപാടിന്റെ ലളിതമായ പതിപ്പായ യുപിഐ ലൈറ്റിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിന്റെ പിന്നില്‍.
ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റ് അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഓഫ്-ലൈൻ മോഡില്‍ ചെറിയ പണമിടപാടുകള്‍ 200 രൂപയില്‍ നിന്നും 500 രൂപയായി വര്‍ദ്ധിപ്പിക്കുന്നുന്നെന്ന് റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇതോടു കൂടി യുപിഐ ലൈറ്റിന്റെ സ്വീകാര്യത ജനങ്ങളില്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.