യു.പി.ഐ വഴി പണം നിക്ഷേപിക്കല്‍ സൗകര്യം ഉടൻ

April 6, 2024
34
Views

മുംബൈ: ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍ ഇനി കൂടുതല്‍ എളുപ്പമാകും. ഏകീകൃത പേമെൻറ് ഇൻറർഫേസ് (യു.പി.ഐ) ഉപയോഗിച്ച്‌ മൊബൈല്‍ ഫോണുകളുടെ സഹായത്തോടെ പണം നിക്ഷേപിക്കാനുള്ള സൗകര്യം ഉടൻ ലഭ്യമാകും.

പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. പദ്ധതി നടപ്പായാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ യു.പി.ഐ വഴി പണം ഡിപ്പോസിറ്റ് മെഷീനുകളില്‍ നിക്ഷേപിക്കാം.

ഇതിനു പുറമെ യു.പി.ഐ ആപ്ലിക്കേഷനുകള്‍ വഴി മൊബൈല്‍ വാലറ്റ്, ഇ-ഗിഫ്റ്റ് കാർഡ് പോലുള്ള പ്രീപെയ്ഡ് പേമെൻറ് ഇൻസ്ട്രുമെൻറുകള്‍ (പി.പി.ഐ) ലിങ്ക് ചെയ്യാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇത് സാധ്യമായാല്‍ ബാങ്ക് അക്കൗണ്ട് പോലെ മൊബൈല്‍ വാലറ്റ് ഉപയോഗിക്കാനും ഇടപാടുകള്‍ നടത്താനും കഴിയും. ഇതു സംബന്ധിച്ച നിർദേശങ്ങള്‍ ഉടൻ പുറത്തിറക്കുമെന്നും നടപ്പു സാമ്ബത്തിക വർഷത്തെ ആദ്യ ദ്വിമാസ ധനനയം പ്രഖ്യാപിക്കുന്നതിനിടെ ആർ.ബി.ഐ ഗവർണർ പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *