വാരിയംകുന്നന്‍ കെ.കേളപ്പനേക്കാള്‍ കേമനാണെന്ന് സ്ഥാപിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നു : വി മുരളീധരന്‍

October 7, 2021
108
Views

മലപ്പുറം : വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്രസമരസേനാനിയായ കെ.കേളപ്പനേക്കാള്‍ കേമനാണെന്ന് സമര്‍ത്ഥിക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഈ പ്രചാരണം നടത്തുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. ഇത് വളരെ അപകടകരമായ പ്രവണതയാണിതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കേരള ഗാന്ധി കെ. കേളപ്പന്റെ 50-ാം സമാധി വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഖിംപൂര്‍ സംഘര്‍ഷത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ലഖിംപൂര്‍ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഇതിനോടകം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി

Article Tags:
·
Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *