തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന് ക്ഷാമം രൂക്ഷമായി തുടരുന്നു. വാക്സിന് പൂര്‍ണമായും തീര്‍ന്നത് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ്. ബാക്കി ജില്ലകളിലും വാക്സിന് ഇന്ന് തീര്‍ന്നേക്കും എന്നാണു റിപ്പോര്‍ട്ട്.
പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിക്കാത്തതിനാല്‍ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍, യാത്രയ്ക്കായി വാക്സിന് വേണ്ടവര്‍ എന്നിവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.എന്നാല്‍ 150-ഓളം സ്വകാര്യ ആശുപത്രികളില്‍ ബുക്ക് ചെയ്ത വാക്സിനുകള്‍ ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ബുക്ക് ചെയ്തവര്‍ക്കു വാക്സിന് ലഭ്യതയില്ല.
കൂടാതെ പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കോവാക്സിന് മാത്രമാണുള്ളത്.