സം​സ്ഥാ​ന​ത്ത് വാ​ക്സീ​ന്‍ ക്ഷാ​മം രൂ​ക്ഷം; നാ​ല് ജി​ല്ല​ക​ളി​ല്‍ വാ​ക്സി​നേ​ഷ​നി​ല്ല

July 27, 2021
225
Views

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നത് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എന്നീ ജി​ല്ല​ക​ളിലാണ്. ബാക്കി ജി​ല്ല​ക​ളി​ലും വാ​ക്സി​ന്‍ ഇ​ന്ന് തീ​ര്‍​ന്നേ​ക്കും എന്നാണു റിപ്പോര്‍ട്ട്.

പു​തി​യ സ്റ്റോ​ക്ക് എ​ന്നെ​ത്തു​മെ​ന്ന് ഇ​തു​വ​രെ വി​വ​രം ല​ഭി​ക്കാത്തതിനാല്‍ ര​ണ്ടാം ഡോ​സിനായി കാ​ത്തി​രി​ക്കു​ന്ന​വ​ര്‍, യാ​ത്ര​യ്ക്കാ​യി വാ​ക്സി​ന്‍ വേ​ണ്ട​വ​ര്‍ എന്നിവര്‍ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​കും.എന്നാല്‍ 150-ഓ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ബു​ക്ക് ചെ​യ്ത വാക്‌സിനുകള്‍ ല​ഭി​ക്കും. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ബു​ക്ക് ചെ​യ്ത​വ​ര്‍​ക്കു വാക്‌സിന്‍ ല​ഭ്യ​തയില്ല.

കൂടാതെ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ കോ​വാ​ക്‌​സി​ന്‍ മാ​ത്ര​മാ​ണു​ള്ള​ത്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *