ഗര്‍ഭകാലത്തെ വജൈനല്‍ വ്യത്യാസങ്ങള്‍

February 27, 2022
296
Views

ഗര്‍ഭകാലത്ത് വജൈനല്‍ ഭാഗത്തെ നിറം മാറുന്നത് പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന ഒന്നാണ്. നീല നിറമായി വജൈനല്‍ ഭാഗം മാറുന്നു. ചിലപ്പോള്‍ ഇത് ചുവപ്പോ പള്‍പ്പിളോ ഒക്കെയായി വ്യത്യാസപ്പെടാം. ഇതിനെല്ലാം പ്രധാനപ്പെട്ട കാരണങ്ങള്‍ ഹോര്‍മോണുകള്‍ തന്നെയാണ്. മാത്രമല്ല, ഈ ഭാഗങ്ങളിലേയ്ക്കുണ്ടാകുന്ന രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് മറ്റൊരു കാരണമാണ്. ഈ ഭാഗത്ത് ചുവപ്പും പള്‍പ്പിളുമെല്ലാം നിറ വ്യത്യാസങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. ഗര്‍ഭധാരണ സൂചന കൂടിയാണ് ഇത്തരം ലക്ഷണങ്ങള്‍. പ്രസവ ശേഷം ഈ നിറ വ്യത്യാസം മാറുകയും ചെയ്യുന്നു.

പല സ്ത്രീകളിലും വജൈനല്‍ ഭാഗത്ത് ഗര്‍ഭകാലത്ത് വെരിക്കോസ് വെയിനുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതും നീല രാശി നല്‍കുന്നു. ഗര്‍ഭകാലത്ത് 22 ശതമാനം സ്ത്രീകളില്‍ വെരിക്കോസ് വെയിനുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് പ്രസവ ശേഷം പൂര്‍വാവസ്ഥയിലെത്തും. ഐസ് കംപ്രസ് പോലുള്ളവ ഈ സമയത്തെ ഇത്തരം അസ്വസ്ഥതകള്‍ മാറുന്നതിന് സഹായിക്കും. ഇത് സ്ഥിരം വെരിക്കോസ് വെയിനുകളുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുമില്ല. തനിയെ അപ്രത്യക്ഷമാകുന്നതാണ് സാധാരണ പതിവ്. ഗര്‍ഭകാലത്ത് വരുന്ന ചില മാറ്റങ്ങളില്‍ ഒന്നാണിത്.

വജൈനല്‍ സ്രവത്തിനും ഗര്‍ഭ കാലത്ത് വ്യത്യാസങ്ങളുണ്ടാകുന്നത് പതിവാണ്. ഇത് കൂടുതല്‍ ഒട്ടുന്ന തരമായിരിയ്ക്കും. ഹോര്‍മോണുകള്‍ തന്നെയാണ് ഇത്തരം മാറ്റങ്ങള്‍ക്ക് പുറകിലും. ഈ ഭാഗത്തെ പിഎച്ച് നിലയ്ക്കും കാര്യമായ വ്യത്യാസം അനുഭവപ്പെടും. ഇതെല്ലാം തന്നെ യോനീ ഭാഗത്തു വ്യത്യാസങ്ങള്‍ വരുത്തുന്നു. ഗര്‍ഭകാലത്തു യോനീസ്രവം വര്‍ദ്ധിയ്ക്കുന്നതു സാധാരണയെങ്കിലും ഇത്തരം ചില ലക്ഷണങ്ങള്‍ ചിലപ്പോള്‍ അണുബാധ കാരണവുമാകാം. പ്രത്യേകിച്ചും വജൈനല്‍ സ്രവങ്ങളിലെ ഗന്ധം വ്യത്യാസമുണ്ടാകുന്നത്. ഇത്തരം ഗന്ധം ചൊറിച്ചിലോടു കൂടിയതാണെങ്കില്‍, ദുര്‍ഗന്ധമെങ്കില്‍ പ്രത്യേക ശ്രദ്ധയും വേണം.
ഗര്‍ഭകാലത്ത് പല സ്ത്രീകളുടേയും ഇരുണ്ട നിറമാകും. ഇതും ഹോര്‍മോണ്‍ കാരണം തന്നെയാണ്. വജൈനല്‍ ഭാഗത്തുണ്ടാകുന്ന പിഗ്മെന്റേഷനാണ് ഇതിന് കാരണമായി പറയാവുന്നത്. ഇതിനു കാരണവും ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തന്നെയാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന യോനീ വ്യത്യാസങ്ങളില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഗര്‍ഭകാലത്തെ ഇത്തരം മാറ്റങ്ങള്‍ പ്രസവ ശേഷം സാധാരണ നിലയില്‍ എത്തുന്നു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *