കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരതത്തിന് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം.
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരതത്തിന് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം.
400ല്‍ അധികം വന്ദേഭാരതുകള്‍ ഉടൻ പുറത്തിറങ്ങാൻ ഇരിക്കെ കേരളത്തിന് ഒരുപിടി ട്രെയിനുകള്‍ ലഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്ന് അഞ്ചോടെ കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10:55 ന് സെൻട്രല്‍ സ്റ്റേഷനില്‍ എത്തി. വിവിധ സ്റ്റേഷനുകളില്‍ സ്വീകരണം ഏറ്റുവാങ്ങി എത്തിയതിനാല്‍ ആണ് സാധാരണ നിശ്ചയിച്ചിട്ടുള്ള എട്ട് മണിക്കൂറില്‍ നിന്ന് സമയം നീണ്ടത്.രണ്ടാം വന്ദേ ഭാരത് ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുന്നത്. ആദ്യ ട്രെയിൻ കോട്ടയം വഴിയുമാണ് സര്‍വീസ് നടത്തുന്നത്. രണ്ടാം വന്ദേഭാരത് രാവിലെ 7 മണിക്ക് കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.05ന് തിരികെ പുറപ്പെട്ട് 11: 55 ന് കാസര്‍ഗോഡ് എത്തും.രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ പതിവ് സര്‍വീസ് ചൊവ്വാഴ്ച മുതലായിരിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആയിരിക്കും ആദ്യ സര്‍വീസ്. ഈ ട്രെയിനിലേക്കുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി ആപ്പ് വഴി ഓണ്‍ലൈനായോ സ്റ്റേഷനുകളില്‍നിന്നോ റിസര്‍വ് ചെയ്യാനാകും.സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച വന്ദേഭാരത് എക്സ്പ്രസിന് ഗംഭീര സ്വീകരണമാണ് സ്റ്റേഷനുകളില്‍ ഒരുക്കിയത്.