വന്ദേഭാരത് എക്സ്പ്രസ് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും.
മംഗളൂരു വരെ നീട്ടിയ മംഗളൂരു-തിരുവനന്തപുരം -മംഗളൂരു സെൻട്രല്‍ വന്ദേഭാരത്, പുതിയതായി പ്രഖ്യാപിച്ച മൈസൂരു- ചെന്നൈ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് , തിരുപ്പതി-കൊല്ലം എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടനമാണ് നാളെ നടക്കുക.
വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. മാർച്ച് 13 മുതല്‍ മംഗളൂരു-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു ട്രെയിൻ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്ന് ബുധൻ ഒഴികെ ആഴ്ചയിലെ ആറു ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.
തിരുപ്പതി-കൊല്ലം -തിരുപ്പതി എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്കും സർവീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം, ആറാമത്തെ വന്ദേഭാരത് എക്സ്പ്രസ് 12ന് സർവീസ് ആരംഭിക്കും. ബെംഗളൂരുവില്‍ നിന്ന് കലബുറഗിയിലേക്കുള്ള സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്‌ഓഫ് ചെയ്യുമെന്ന് ഉമേഷ് ജാദവ് എംപി ട്വീറ്റ് ചെയ്തു. രാവിലെ 5.30ന് കലബുറഗിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 2ന് ബെംഗളൂരു മജസ്റ്റിക് കെഎസ്‌ആർ സ്റ്റേഷനിലെത്തും.