അവളുടെ പിറന്നാളും ഇന്നലെയായിരുന്നു, വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് പതിനാറാം ദിനം

July 17, 2021
149
Views

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരി കൊല്ലപ്പെട്ടിട്ട് പതിനാറാം ദിവസമായിരുന്നു ഇന്നലെ. അവള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരു പിറന്നാള്‍ ആഘോഷത്തിന് സാക്ഷ്യം വഹിക്കേണ്ട വീടായിരുന്നു അത്. ജൂലായ് 16ന് അവളുടെ ഏഴാം പിറന്നാളായിരുന്നു.

മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന പതിനാറാംദിനവും, പിറന്നാള്‍ ദിനവും ഒരു ദിവസം തന്നെയായതോടെ അയല്‍ക്കാരും അതീവ ദുഖത്തിലായിരുന്നു. കഴിഞ്ഞ തവണത്തെ പിറന്നാള്‍ ഇവരെല്ലാം ചേര്‍ന്നാണ് ആഘോഷമാക്കിയത്.

ഇന്നലെയും ബന്ധുക്കളും അയല്‍ക്കാരുമൊക്കെ വീട്ടില്‍ ഒത്തുകൂടി. പൊന്നുമോള്‍ പോയെങ്കിലും ബിരിയാണി, ചോക്കലേറ്റ്, ഐസ്‌ക്രീം ഉള്‍പ്പടെ അവള്‍ക്കിഷ്ടമുള്ളതെല്ലാം മാതാപിതാക്കള്‍ ഒരുക്കി.പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവ് കേക്ക് മുറിച്ചു.

ഡി വൈ എഫ് ഐ പ്രാദേശിക നേതാവായിരുന്ന അര്‍ജുനാണ് പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചുവെന്ന് കരുതി ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ കെട്ടിത്തൂക്കുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *